Sunday, September 4, 2011

പ്രശസ്ത കവിയും മള്ബറി ബുക്സിന്റെ പ്രസാധകനു സര്വ്വോപരി നിഷ്കളങ്കനായൊരു മനുഷ്യനുമായ ഷെല്വിയുടെ ചരമദിനം കഴിഞ്ഞ മാസമായിരുന്നു. മലയാളത്തിലെ പുസ്തക പ്രസാധനത്തെ അത്യന്തം സര്ഗ്ഗാത്മകമാക്കിയതിന്റെ പേരില് ഡി.സി. കിഴക്കെമുറിയുടെ അനുമോദനങ്ങള് കൂടി ഷെല്വി നേടിയിട്ടുണ്ട്. എന്റെ ആത്മാര്ത്ഥ സുഹൃത്തിനെപ്പറ്റിയുള്ള ചെറിയൊരു ഓര്മ്മക്കഥ ഇവിടെ ചേര്ക്കുന്നു. - മണമ്പൂര് രാജന്ബാബു എഡിറ്ററായ ഇന്ന് മാസികയില് പ്രസിദ്ധീകരിച്ചത്.

ഷെല്വിയുടെ ചിരി

സ്നേഹമുള്ള എന്തിനെക്കുറിച്ച് പറയുമ്പോഴും ഷെല്വി വല്ലാത്തൊരു ഭാവത്തില് ചിരിക്കുമായിരുന്നു. പറച്ചിലിനൊപ്പം മനസ്സിലുള്ള സ്നേഹഭാജനത്തെ നൊട്ടി നുണഞ്ഞ് ആസ്വദിക്കുന്ന ആഴച്ചിരി. എന്റെ വളര്ത്തുനായയായ ദേവുവിനെ ഷെല്വിയുടെ കാറിലാണ് തൃശ്ശൂരില് നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. പിന്നീട് എപ്പോള് കണ്ടുമുട്ടുമ്പോഴും എങ്ങനെയുണ്ട് ഉണ്യേ നമ്മുടെ ദേവൂട്ടീ എന്ന് അവന് കിളുകിളെ ചിരിച്ച് അന്വേഷിക്കും. ദേവു എന്ന നായയുടെ വാഴ്വില് അത്യാനന്ദപുളകിതനായിക്കൊണ്ടുള്ള ഒരു അന്വേഷണം.

പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും തന്റേതായി സ്വാത്മീകരിക്കുന്നതാണ് ഉദാത്തമായ ദൈവാനുഭവമെന്ന് തിബത്തന് ലാമമാരെക്കുറിച്ചുള്ള പഠനത്തില് അടുത്തിടെ വായിച്ചു. അത് ഷെല്വിയില് അളവില്ക്കവിഞ്ഞ് ഉള്ളത് കൊണ്ടായിരിക്കുമോ അവന് പെട്ടെന്ന് തന്നെ തിരിച്ച് വിളിച്ചത് ?

20 comments:

കുന്നെക്കാടന്‍ said...

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ,
നിറങ്ങള്‍ മങ്ങാതെയും.

Manoraj said...

ശരിക്കും മലയാള പുസ്തകലോകത്തിന് തീരാത്ത നഷ്ടമാണ് ഷെല്‍‌വി ഉണ്ടാക്കിയത്. മള്‍ബറി എന്ന പ്രസാധകര്‍ പുറത്തിറക്കിയ പുസ്തകങ്ങള്‍ക്ക് എല്ലാം അതിന്റെതായ ഒരു ഗരിമ എന്നും അവകാശപ്പെടാനുണ്ടായിരുന്നു. എന്തൊക്കെയോ പേര്‍സണല്‍ പ്രോബ്ലെംസ് ഷെല്‍‌വിക്ക് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. മാഷിന്റെ ഈ കുറിപ്പ് ഉചിതമായി. ഏവരും വിസ്മരിച്ചിരിക്കുന്നു ഷെല്‍‌വി എന്ന പ്രസാധകനെ.. അതിനേക്കാളേറെ മനോഹരമായി കവിതകള്‍ കുറിച്ചിരുന്ന കവിയെ.. മികച്ച ഒരു എഡിറ്റരെ..

- സോണി - said...

മനോരാജിന്റെ കമന്റിനു താഴെ ഒരു കയ്യൊപ്പ്. അദ്ദേഹത്തിന്റെ കവിതകളും ചിത്രങ്ങളും എനിക്ക് ഒരേപോലെ പ്രിയപ്പെട്ടതായിരുന്നു. തികച്ചും വ്യത്യസ്തമായ ഫീലുള്ള വരികള്‍... ആ ശ്വാസം നിലച്ചു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.

Manoj vengola said...

മള്‍ബറിയുടെ എത്ര എത്ര പുസ്തകങ്ങളാണ് അലമാരിയില്‍.ഒക്കെയും അദ്ദേഹം അയച്ചു തന്നതാണ്.
മാഞ്ഞു പോവാത്ത ഓര്‍മ്മയാണ് ഷെല്‍വി.

dilshad raihan said...

veshamathil panku cherunnu

keraladasanunni said...

ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ വിയോഗത്തിലുള്ള ദുഖത്തില്‍ പങ്കുചേരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

സാറ്‌ തലക്കെട്ട് ഇട്ടില്ല.ജാലകം അഗ്രഗേറ്ററിൽ തലക്കെട്ട് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്!

Sabu Kottotty said...

ആമുഖത്തിനു തഴെ തലക്കെട്ടുണ്ടല്ലോ സജിം. അത് തലക്കെട്ടായി കൂട്ടിക്കൂടേ....?

Salim PM said...

വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ വേളയില്‍ ഗൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....

റാണിപ്രിയ said...

അഭിനന്ദനങ്ങള്‍....

സുരേഷ്‌ കീഴില്ലം said...

മള്‍ബറി പുസ്തകങ്ങളുടെ ചാരുത...
അത്‌ വല്ലാത്തൊരു അനുഭവമായിരുന്നു.
അകത്തു മാത്രമല്ല, പുസ്തകം അപ്പാടെ സര്‍ഗ്ഗാത്മകമാക്കിയതിണ്റ്റെ ചരിത്രം ഒരു പക്ഷെ, മലയാളത്തില്‍ തുടങ്ങിയത്‌ ഷെല്‍വിയില്‍ നിന്നാവണം.
അതുകൊണ്ടു തന്നെയാണ്‌ ഒരു എഴുത്തുകാരനെ കാണാനുള്ള ആവേശത്തോടെ (ഷെല്‍വിയുടെ കവിതകള്‍ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്‌) ഒരു പ്രസാധകനെ, വെറുതെ കാണാനായി പണ്ട്‌ ഞാന്‍ കോഴിക്കോടിനു പോയത്‌.
ആ അതി സര്‍ഗ്ഗാത്മകതയെ ഓര്‍ത്തതിന്‌ നന്ദി.

Manoraj said...

മാഷേ വയലാര്‍ പുരസ്കാര നിറവിന് ഒരായിരം അഭിനന്ദനങ്ങള്‍

Kattil Abdul Nissar said...

ആശംസകള്‍.....ജീവിതത്തിന്റെ പുസ്തകത്തിന്

സുസ്മേഷ് ചന്ത്രോത്ത് said...

ഇന്നില്‍ വായിച്ചിരുന്നു.ബ്ലോഗില്‍ വന്നതില്‍ സന്തോഷം.ആശംസകള്‍..

rameshkamyakam said...

Sir,
Shelviyude ormapusthakam thurannathinu nandi.Nanma jeevikkum ennekkum,athinu maranamilla.veendum varaam.

പ്രവീണ്‍ ശേഖര്‍ said...

വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..ആശംസകള്‍..,..

Kannur Passenger said...

വായിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം.. :)
http://kannurpassenger.blogspot.in/2012/07/blog-post_19.html

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

congrats

Mohammed Kutty.N said...

സാറിന്റെ ബ്ലോഗ്‌ കണ്ടതില്‍ സന്തോഷം !

Anwar Shah Umayanalloor (Poet) said...

നന്മയുള്‍ക്കൊണ്ട മനസ്സിനേ നമ്മള്‍തന്‍
നിര്‍മ്മലസ്നേഹം നുകര്‍ന്നിടാനായിടൂ
ജന്മമീയൊന്നുകൊണ്ടേവര്‍ക്കുമേകിടാന്‍
കഴിയുമെങ്കില്‍നാമമരനായ്!നിര്‍ണ്ണയം.

-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
9846703746